‘കോട്ടിട്ടതുകൊണ്ട് ഇതു കോടതിയാകില്ല’: ചാനല്‍ ചര്‍ച്ചക്കിടെ വേണു ബാലകൃഷ്ണനെ പൊളിച്ചടുക്കി പി.എം മനോജ്

single-img
26 January 2018

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിയുടെ 13 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്തത്. അച്ചന്‍ കോടിയേരി അകത്തു പറഞ്ഞാല്‍ മതിയോ എന്നതായിരുന്നു ചോദ്യം.

ഇതിനിടെയാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജും ന്യൂസ് ആങ്കര്‍ വേണു ബാലകൃഷ്ണനും തമ്മില്‍ സൂപ്പര്‍ ഏറ്റുമുട്ടിയത്. കോടിയേരിക്കെതിരെ വേണു ആരോപണം ഉയര്‍ത്തിയപ്പോഴാണ് മനോജ് പൊട്ടിത്തെറിച്ചത്. ദുബായില്‍ കേസില്ലന്ന വാദം ഉന്നയിച്ച് ആഞ്ഞടിച്ച മനോജിനോട് അത് സാങ്കേതികമായാണെന്നും അവിടുത്തെ നിയമത്തില്‍ വന്ന മാറ്റം കൊണ്ടാണ് ബിനോയി ജയിലില്‍ കിടക്കാത്തതെന്നും വേണു തുറന്നടിച്ചു.

ഇതാണ് പരസ്പര ഏറ്റുമുട്ടലില്‍ കലാശിച്ചത്. ചാനല്‍ എംഡിയായ വീരേന്ദ്രകുമാറിനും ശ്രേയസ് കുമാറിനും എതിരെ നിരവധി കേസുകളുണ്ട്. കോട്ടിട്ടതുകൊണ്ട് ഇതു കോടതിയാകില്ലന്നും മനോജ് പറഞ്ഞു. വീരേന്ദ്രകുമാറിനും ശ്രേയസ് കുമാറിനും എതിരെ കേസുണ്ടെങ്കില്‍ അതിന് മറുപടി അവര്‍ പറയട്ടെ. താനല്ല മറുപടി പറയേണ്ടതെന്ന് വേണുവും പറഞ്ഞു.