ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി: പത്മ പുരസ്‌കാരത്തെ ട്രോളി അഡ്വ.ജയശങ്കര്‍

single-img
26 January 2018

ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ഏതാനും ‘പ്രാഞ്ചി’കളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടിയാണ് പത്മാ പുരസ്‌കാര ചടങ്ങെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍. 1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങി വച്ച ഈ പരിപാടി മൊറാര്‍ജി ദേശായി നിറുത്തലാക്കിയെങ്കിലും പിന്നീട് ഇന്ദിരാഗാന്ധി പുന:സ്ഥാപിക്കുകയായിരുന്നു.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ജനുവരി26
റിപ്പബ്ലിക് ദിനം.

റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തുന്ന ഒരു ചടങ്ങാണ് പത്മപുരസ്‌കാര പ്രഖ്യാപനം. ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് തുടങ്ങിവച്ചത്. 1977ല്‍ മൊറാര്‍ജി ദേശായി പത്മവും ഭാരത രത്‌നവും നിര്‍ത്തലാക്കി. 1980ല്‍ ഇന്ദിരാഗാന്ധി പുന:സ്ഥാപിച്ചു.

ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന 1991ല്‍ മൊറാര്‍ജിക്കു ഭാരതരത്‌നം നല്‍കി ആദരിച്ചു. 1990ല്‍ സഹോദര രാഷ്ട്രം നിഷാന്‍ എ പാക്കിസ്ഥാന്‍ എന്ന പരമോന്നത സിവില്‍ ബഹുമതി നല്‍കി മൊറാര്‍ജി ഭായിയെ ആദരിച്ചിരുന്നു. രണ്ടു ബഹുമതികളും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍.
ജയ്ഹിന്ദ്!