റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍

single-img
26 January 2018

തിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ പരിസ്ഥി സംരക്ഷണത്തിലും കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. നവകേരള മിഷനെയും ഹരിത കേരള മിഷനെയും ഗവര്‍ണര്‍ പ്രശംസിച്ചു.

യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി മന്ത്രിമാരും ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്.