കള്ളന് കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കെ. സുരേന്ദ്രന്‍

single-img
25 January 2018

തിരുവനന്തപുരം: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്റെ തനിനിറം കാണിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പ്രശ്‌നത്തില്‍ പ്രതിപക്ഷം നിലപാട് മയപ്പെടുത്തി കഴിഞ്ഞെന്നും നിയമസഭയില്‍ ഒട്ടകപ്പക്ഷി നയമാണെന്ന് അവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും മിണ്ടാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളന് കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.