സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി

single-img
25 January 2018

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്നാം ക്ലാസുകാരനെ സ്‌കൂള്‍ ബസ് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏകദേശം 25 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം.

ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമായിരുന്നു അക്രമികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.