സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവും കൊണ്ടുവന്നിട്ടുണ്ടാകുമല്ലോ അല്ലേ: മോദിയെ കളിയാക്കി രാഹുല്‍

single-img
25 January 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടായിരിക്കുമല്ലോ എത്തിയിരിക്കുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം കലര്‍ന്ന ചോദ്യം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തുന്ന മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനവും രാഹുല്‍ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ വിമാനത്തില്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന് ഇന്ത്യയിലെ യുവാക്കള്‍ അത്ഭുതത്തോടെ നോക്കുകയാണെന്നായിരുന്നു ട്വീറ്റ്.

സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് മോദി തിരിച്ചെത്തിയപ്പോഴായിരുന്നു രാഹുലിന്റെ ട്വീറ്റ്.