കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട യെച്ചൂരിയുടെ രേഖ സിപിഐഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി

single-img
21 January 2018

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഐഎം കേന്ദ്രകമ്മിറ്റി. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) വോട്ടിനിട്ടിരുന്നു. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയിൽ വിജയിച്ചത്.

യെച്ചൂരിയുടെ രേഖയെ 31 പേര്‍ അനുകൂലിച്ചു. 55 അംഗങ്ങള്‍ കാരാട്ടിനെ പിന്തുണച്ചു. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ പാടില്ലെന്ന നിലപാടാണ് സിസി അംഗീകരിച്ചത്.

ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാവും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുക.