കൂത്തുപറമ്പിൽ എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി
19 January 2018
കണ്ണൂർ കൂത്തുപറന്പിൽ എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് ഗവണ്മെന്റ് ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്.
കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.