മഞ്ജു വാര്യറുടെ കഥാപാത്രത്തെ പുകഴ്ത്തി സംവിധായകന് ശ്രീകുമാര്‍ മേനോന്
വി.കെ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ മഞ്ജു വാര്യറുടെ കഥാപാത്രത്തെ പുകഴ്ത്തി സംവിധായകന് ശ്രീകുമാര്‍ മേനോന്. മഞ്ജുവിന്റെ കഥാപാത്രം മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങളോട് കിടപിടിക്കുന്ന ഒന്നായിരിക്കുമെന്ന് ശ്രീകുമാര്‍ മേനോന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘20,30,50 വയസിലുള്ള മൂന്ന് വ്യത്യസ്ത ലുക്കുകളാണ് മഞ്ജുവിന് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. അതിനാല്‍ തന്നെ വളരെ പ്രാധാന്യമുള്ള കഥപാത്രമാണ് മഞ്ജുവിന്റേത്’
മഞ്ജു ഇതുവരെ ചെയ്തതിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേത്. മികച്ച കലാകാരന്മാരോടൊപ്പം സ്ക്രീന്‍ പങ്കിടുമ്പോഴാണ് അഭിനേതാക്കള്‍ക്ക് അവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കാന്‍ സാധിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.