സിനിമ കണ്ടശേഷം മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞു: ‘നല്ല പടമായിരുന്നു; പക്ഷേ വൃത്തികെട്ട ടൈറ്റിലായി പോയി’
സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്ന് നടന് ജയസൂര്യ. സിനിമയുടെ വിജയവും പരാജയവും, തന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ടെന്നും താരം പറയുന്നു.
തിയേറ്ററില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ലുക്കാ ചുപ്പി. ‘നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി’ എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ജയസൂര്യ പറയുന്നു. സിനിമ അങ്ങനെയാണ്.
ചിലപ്പോള്‍ അതിന്റെ, പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്നു കാണുന്ന സിനിമയാണ് ‘ആട് ഒരു ഭീകരജീവിയാണ്’.
ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍ പറ്റുന്ന തമാകളും ഇതിലുണ്ടെന്നും ജയസൂര്യ പറഞ്ഞു.