മലപ്പുറത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ മരിച്ചു
9 January 2018
മലപ്പുറം നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് കുട്ടികള്‍ മരിച്ചു. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
ചില വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. അപകടത്തില്‍ ചില നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒന്‍പതുമണിയോടെയായിരുന്നു അപകടം. കര്‍ണാടകയില്‍നിന്നും കൊപ്ര കയറ്റിവന്ന ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.