വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിത്തം

single-img
6 January 2018

https://www.youtube.com/watch?time_continue=16&v=LiaKSkor2Bc

കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വെസ്റ്റ് ജെറ്റ്, സണ്‍വിങ് കമ്പനികളുടെ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗേറ്റിലേക്ക് പോവാന്‍ തുടങ്ങുകയായിരുന്ന വെസ്റ്റ് ജെറ്റ് വിമാനവുമായി സണ്‍ വിങ് വിമാനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്റെ പിന്‍ഭാഗത്തിന് തീപ്പിടിച്ചു. ഇതേ തുടര്‍ന്ന് അത്യാഹിത, അടിയന്തിര വിഭാഗങ്ങള്‍ സമയബന്ധിതമായി ഇടപെട്ട് യാത്രക്കാരെ എമര്‍ജെന്‍സി സ്ലൈഡ് വഴി പുറത്തിറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചുവെന്ന് ടൊറന്റോ വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിന് തീപ്പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടൊറന്റോ വിമാനത്താവളത്തില്‍ അഞ്ച് മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റില്‍ ഒരു പൊളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു. അന്നും ജീവഹാനികളൊന്നും സംഭവിച്ചിട്ടില്ല.