ബന്ദിനെ വിമര്‍ശിച്ചുള്ള ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന്റെ ട്വീറ്റ് വൈറല്‍

single-img
4 January 2018

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ബന്ദിനെ ശക്തമായി വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് വൈറലാകുന്നു. ‘ജോലിക്ക് പോകുന്നവര്‍ ഓഫീസിലോ വീട്ടിലോ എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് ബന്ദ് നടത്തുന്നവര്‍ ചെയ്യുന്നത്.

ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ഇവര്‍ റോഡിലിറങ്ങി ജോലിയുള്ളവരെക്കൂടി ബുദ്ധിമുട്ടിപ്പിക്കുന്നു. ബന്ദിന്റെ പുതിയ രീതി ഇതാണ്. ഇത് അവസാനിപ്പിക്കണം” കൈഫ് ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ബന്ദിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ട്വീറ്റ്. ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് കൈഫിന് പിന്തുണയുമായി വന്നത്.