ഇത്തിഹാദ് വിമാനത്തിനു കരിപ്പൂരിൽ അടിയന്തര ലാൻഡിങ്

single-img
2 January 2018

അബുദാബിയിൽ നിന്നു കൊളംബോയിലേക്കു പോവുകയായിരുന്ന ഇത്തിഹാദ് വിമാനത്തിനു കോഴിക്കോട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിമാനത്തിലുണ്ടായിരുന്ന ശ്രീലങ്കക്കാരിക്കു ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നായിരുന്നു വിമാനം കരിപ്പൂരിലിറക്കിയത്. യാത്രക്കാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിമാനം പിന്നീട് കൊളംബോയിലേക്കു പോയി.