പുതുവത്സര രാവില്‍ വാട്‌സ്ആപ്പ് പണിമുടക്കി

single-img
1 January 2018

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കെ വാട്‌സ്ആപ്പ് പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളം വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായി. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്.

ഇന്ത്യയ്ക്കു പുറമേ മലേഷ്യ, യുഎസ്, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെയും തകരാര്‍ ബാധിച്ചു. ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിത്. വാട്‌സ്ആപ്പ് പണിമുടക്കിയതോടെ ലോകമെമ്പാടും #whatsappdown എന്ന ഹാഷ് ടാഗും ട്രെന്‍ഡായി മാറിയിരുന്നു.