പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം: തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

single-img
1 January 2018

തിരുവനന്തപുരം ബാലരാമപുരത്ത് പുതുവര്‍ഷ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വേട്ടേറ്റു മരിച്ചു. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയര്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബാലരാമപുരം ശാന്തിപുരം കോളനിയില്‍ വച്ചാണ് വെട്ടേറ്റത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നാണ് സൂചന. മരിച്ച അരുണ്‍ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.