തകര്‍പ്പന്‍ പുതുവര്‍ഷ ഓഫറുകളുമായി ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍, ബിഎസ്എന്‍എല്‍
പുതുവര്‍ഷത്തില്‍ ആകര്‍ഷകമായ ഓഫറുകളുമായി ഐഡിയയും എയര്‍ടെല്ലും വൊഡാഫോണും ബിഎസ്എന്‍എല്ലും. ഐഡിയയുടെ 309 രൂപയുടെ പ്ളാന്‍ അപ്ഗ്രേഡ് ചെയ്യും. നേരത്തെ 309 രൂപയ്ക്കു 1 ജിബി ഡാറ്റ ഒരു ദിവസം ലഭിക്കുമായിരുന്നു. പുതുക്കിയ പ്ളാന്‍ അനുസരിച്ച് ഒരു ദിവസം 1.5 ജിബി ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ കോളും എസ്ടിഡി കോളും നൂറു എസ്എംഎസും ചെയ്യാം.
ഓഫറുകള്‍ ഇങ്ങനെ:
ബിഎസ്എന്‍എല്‍
186 രൂപയ്ക്കു 1ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് കോളും ചെയ്യാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കു 180 ദിവസമായിരിക്കും ഈ പ്ളാനിന്റെ കാലാവധി. എന്നാല്‍ 1 ജിബി ഡാറ്റ 28 ദിവസമേ ലഭിക്കൂ.
എയര്‍ടെല്‍
പ്രീപെയ്ഡ് കസ്റ്റമേഴ്സിനായി 93 രൂപയുടെ പാക്കേജ് തുടങ്ങും. റിലയന്‍സ് ജിയോയുമായി മത്സരിക്കുകയാണ് ലക്ഷ്യം. 93 രൂപയ്ക്കു അണ്‍ലിമിറ്റഡ് ലോക്കല്‍ കോളും എസ്ടിഡി കോളും കൂടാതെ ഒരു ദിവസം 1ജിബി 3ജി/4ജി ഡാറ്റയും നൂറു എസ്എംഎസും ലഭ്യമാണ്. എന്നാല്‍ വെറും പത്തു ദിവസമായിരിക്കും ഈ പാക്കേജിന്റെ കാലാവധി.
റിലയന്‍സ് ജിയോ
രണ്ടു ബിഗ് ഓഫറുകളുമായാണ് റിലയന്‍സ് വരുന്നത്. 199 രൂപയ്ക്കു ഒരു ദിവസം 1.2 ജിബി 4ജി ഡാറ്റ ലഭിക്കും. 299 രൂപയ്ക്കു 2ജിബി 4ജി ഡാറ്റയും ലഭിക്കും. 28 ദിവസമായിരിക്കും രണ്ടു പ്ളാനുകളുടേയും കാലാവധി.
വൊഡാഫോണ്‍
പ്രീപെയ്ഡ് കസ്റ്റമേഴ്സിനായി 198 രൂപയ്ക്കു അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും 1ജിബി ഡാറ്റയും ലഭിക്കുന്ന പ്ളാനാണ് വൊഡാഫോണ്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം 100 എസ്എംഎസും അയക്കാം. പുതിയ കസ്റ്റമേഴ്സ് 229 രൂപയ്ക്കു റീചാര്‍ജ് ചെയ്യേണ്ടി വരും.