ലഖ്നൌ-ആഗ്ര എക്സ്പ്രസ്സ് വേയിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർ മരിച്ചു
ലഖ്നൗ – ആഗ്രാ എക്സ്പ്രസ്വേയില് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ 12 കാറുകള്‍ ഇടിച്ച് രണ്ട് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണു അപകടം നടന്നത്.
കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്കിനു പിന്നില്‍ കാറുകള്‍ വന്നിടിക്കുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടകാരണം.
Uttar Pradesh: Multiple injuries caused in collision between ten cars due to dense fog on Lucknow-Agra expressway near Bangarmau in Unnao district pic.twitter.com/dkIZqBZ69u
— ANI UP (@ANINewsUP) December 19, 2017
ഡിസംബര്‍ രണ്ടിന് യമുന എക്സ്പ്രസ് വേയിലുണ്ടായ കൂട്ടിയിടിയില്‍ ഒരു ഇറ്റാലിയന്‍ പൗരന് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു. 18ന് ഉന്നാവോയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണം.