‘തമിഴ്‌നാട്ടില്‍ 50 ലക്ഷത്തിലധികം മിസ്‌കോള്‍ ലഭിച്ച ബിജെപിക്ക് കിട്ടിയത് വെറും 1417 വോട്ട്’

single-img
26 December 2017

തമിഴ്‌നാട് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ പ്രകടനത്തെ പരിഹസിച്ച് ദലിത് ആക്റ്റിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ്‌കോള്‍ പാര്‍ട്ടി തമിഴ്‌നാട്ടില്‍ നോട്ടയ്ക്കും പിന്നിലാണെന്ന് മേവാനി പരിഹസിച്ചു.

‘ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ്‌കോള്‍ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ ലഭിച്ചത് 50 ലക്ഷത്തിലധികം മിസ്‌കോളുകളായിരുന്നു. പക്ഷേ അവര്‍ക്ക് ലഭിച്ചത് വെറും 1417 വോട്ടുകളാണ്. 2373 വോട്ടുകള്‍ നേടിയ നോട്ടയ്ക്കും പിറകില്‍’ എന്നാണ് ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ്.

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനാണ് വിജയിച്ചത്. അണ്ണാഡിഎംകെ സ്ഥാനാര്‍ഥി വി മധുസൂദനനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദിനകരന്‍ വിജയിച്ചത്. ഡിഎംകെ മൂന്നാമതെത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു.