അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ ആക്രമണം: മൂന്ന് ജവാന്മാർക്ക് വീരമൃത്യു

single-img
23 December 2017

ജമ്മു കാശ്‌മീരിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് ഇന്ത്യയുടെ സൈനിക പോസ്‌റ്റിനു നേരെ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. കാശ്‌മീരിലെ കെറി സെക്ടറിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യയും തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുമെന്നും കഴിഞ്ഞദിവസം സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങളെല്ലാം വാക്കുകളിൽ മാത്രമാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയാണ് അപ്രതീക്ഷിത ആക്രമണത്തോടെ പാക്കിസ്ഥാൻ.

അതിർത്തിയിൽ ഈ വർഷം 881 പ്രാവശ്യമാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. കശ്മീരിൽ 30 സാധാരണക്കാർ വെടിവയ്പിൽ കൊല്ലപ്പെട്ടു.