സാകിർ നായികിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയെന്ന ഇന്ത്യയുടെ അപേക്ഷ ഇൻറർപോൾ തള്ളി
17 December 2017
ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ ഡോ. സാകിർ നായികിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇൻറർപോൾ തള്ളി. നേരത്തേ, ഇതുസംബന്ധിച്ച് ഇൻറർപോേളാ ഇന്ത്യയോ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട രേഖയിൽ നിന്ന് നീക്കം ചെയ്യാനും ഇൻറർപോൾ നിർദേശിച്ചു.
അതേസമയം, റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ വീണ്ടും അപേക്ഷ നൽകാൻ ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ.എ) ശനിയാഴ്ച രാത്രി തീരുമാനിച്ചു. അന്തർദേശീയ അറസ്റ്റ് വാറൻറായ റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള കാരണങ്ങൾ സാകിർ നായികിന്റെ കാര്യത്തിലില്ലെന്നാണ് ഇൻറർപോൾ വിലയിരുത്തൽ.