പുത്തന്‍ സാങ്കേതിക വിദ്യയുമായി വീണ്ടും വാട്‌സാപ്പ്

single-img
2 December 2017

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും.

ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്‌സ്ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുക എന്നും വാട്ട്‌സ്ആപ്പ് അറിയിക്കുന്നുണ്ട്. ഇത് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ, അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.