മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം വൈറലാകുന്നു

single-img
24 November 2017

പ്രശസ്ത ഷെഫ് വികാസ് ഖന്നയാണ് മാന്‍കുഞ്ഞിന് മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജോധ്പുരില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. ബിലൗഡ് ഇന്ത്യ എന്ന പേരിലുള്ള വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ്. അതിനിടയിലാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി വികാസിന്റെ ശ്രദ്ധയില്‍ പെട്ടത്.

യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നതത്രേ. ഇതിന് മുമ്പും അനാഥരായ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ട്. ബിഷ്‌ണോയി സമുദായക്കാരിയാണ് യുവതി. മൃഗങ്ങളോടും പരിസ്ഥിതിയോടും ബിഷ്‌ണോയി സമുദായക്കാര്‍ക്കുള്ള സ്‌നേഹം പേരുകേട്ടതാണ്. ഈ സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്.