ജിയോണിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ എം7 പവര്‍ പുറത്തിറങ്ങി
പുതുപുത്തന്‍ സവിശേഷതകളുമായി ജിയോണിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ എം7 പവര്‍ പുറത്തിറങ്ങി. 5000 എം.എ.എച്ച് ബാറ്ററിയുമായെത്തുന്ന ഫോണില്‍ ആറ് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 16,999 രൂപ വില വരുന്ന ഈ പുതിയ മോഡല്‍ നവംബര്‍ 25നകം ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ആകര്‍ഷകമായ ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 100 ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും ആദ്യത്തെ പത്ത് റീച്ചാര്‍ജുകളില്‍ 10 ജി.ബി അധിക ഡാറ്റയുമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഡ്യൂവല്‍ സിം, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.4GHz ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 435 എസ്. ഒ.സി, 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവും ഫോണിലുണ്ട്.
ഫിംഗര്‍ പ്രിന്റ് സ്കാനര്‍, എല്‍ഇഡി ഫഌഷോടു കൂടിയ എഫ്.എഫ് 2.0 ഓപറേറ്ററുള്ള 13 മെഗാപിക്സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, എഫ് / 2.2 അപ്പെര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സല്‍ ഫിക്സഡ് ഫോക്കസ് സെല്‍ഫി ക്യാമറ എന്നിവയും ഫോണിലുണ്ട്.
വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എജിപിഎസ്, മൈക്രോ യുഎസ്ബി, എഫ്.എം റേഡിയോ, 3.5 എം.എം ഹെഡ്ഫോണ് ജാക്ക് എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഓപ്ഷനുകളും ഈ മോഡലിന്റെ സവിശേഷതകളാണ്. 5000 എംഎഎച്ച് ബാറ്ററിയുള്ള എം 7 പവറില്‍ 56 മണിക്കൂര്‍ വരെ ടോക്ക് ടൈമും 625 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആപ്പ് ക്ലോണ്‍ ഫീച്ചറിലും ഈ പുതിയ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.