നേതാവിന്റെ പിറന്നാളാഘോഷം തടഞ്ഞു; ഐഒസി പ്ലാന്റിലെ മിന്നൽ പണിമുടക്കിനെ തുടര്ന്ന് പാചകവാതക വിതരണം മുടങ്ങി.
കൊച്ചി: ഐഒസി പ്ലാന്റുകളിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഉദയംപേരൂർ, ചേളാരി, കൊല്ലം യൂണിറ്റുകളിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതോടെ വിവിധ ഏജൻസികളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെട്ടു.
ചേളാരി ഐഒസി പ്ലാന്റിൽ ഇന്ത്യൻ ഒായിൽ എപ്ലോയീസ് യൂണിയൻ സ്ഥാപിച്ച ബോർഡ്, സിഐടിയു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണു സ്ഥിരം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്.
ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാർ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാന്റിനുള്ളിൽ ബാനറുകളും കൊടി തോരണങ്ങളും വച്ചിരുന്നു. എന്നാൽ പ്ലാന്റിനുള്ളിൽ ഇവ സ്ഥാപിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട സിഐടിയു പ്രവർത്തകർ അതെടുത്തു മാറ്റി. ഇതിൽ പ്രതിഷേധിച്ചാണ് പ്ലാന്റിനുള്ളിലെ സ്ഥിരം ജീവനക്കാർ സമരം നടത്തുന്നത്. പ്ലാന്റിലെ ജീവനക്കാർ സമരം തുടങ്ങിയതോടെ പാചകവാതക വിതരണം മുടങ്ങി