നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നാളെ മുതല്‍ പുതുക്കിയ സമയം: 500 ഓളം ട്രെയിനുകളുടെ സര്‍വീസ് സമയം ചുരുക്കി

single-img
31 October 2017

ന്യൂഡല്‍ഹി: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നാളെ മുതല്‍ പുതുക്കിയ സമയപട്ടിക നിലവില്‍ വരും. പതിനഞ്ച് മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ ലാഭിച്ചായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന 500 ഓളം ട്രെയിനുകളുടെ സര്‍വീസ് സമയം ചുരുക്കിയിട്ടുണ്ട്.

റെയില്‍വേമന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ സമയപട്ടിക റെയില്‍വേ തയ്യാറാക്കിയത്. ഇനി മുതല്‍ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയത്തില്‍ കുറവുണ്ടാകും. ആളുകള്‍ കുറവുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. പുതിയ സമയമനുസരിച്ച് ഭോപ്പാല്‍ജോഥ്പൂര്‍ എക്‌സ്പ്രസ് 95 മിനിറ്റ് നേരത്തെയെത്തും. ഗുവാഹത്തിഇന്‍ഡോര്‍ സ്‌പെഷ്യല്‍ 115 മിനിറ്റ് നേരത്തെ ഓടിയെത്തും. ഗാസിപുര്‍ബന്ദ്ര ടെര്‍മിനസ് എക്‌സ്പ്രസ് 95 മിനിറ്റ് നേരത്തെ എത്തും.

റെയില്‍വേ സുരക്ഷയ്ക്കായി ഓഗസ്റ്റ് 31 വരെ 50,000 കോടി രൂപ ചെലവഴിച്ചുണ്ടെന്നാണ് കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം 1.31 ലക്ഷം കോടി സുരക്ഷയ്ക്കായി വിനിയോഗിച്ചുവെന്നും അധികൃതര്‍ പറയുന്നു.