യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയത്തിലേക്ക്; ലീഗ് വോട്ടില്‍ വന്‍ ചോര്‍ച്ച
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരുമ്പോഴും ലീഗ് വോട്ടില്‍ വന്‍ ഇടിവ്. വോട്ടുവിഹിതത്തില്‍ കുറവുണ്ടെങ്കിലും യുഡിഎഫ് അനായാസം ഇവിടെ വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് നിലവിലുള്ളത്.
ലീഗിന്റെ സ്വാധീനമേഖലയായ എആര്‍ നഗറില്‍ ഖാദറിന്റെ ഭൂരിപക്ഷം കുത്തനെകുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 6788 വോട്ടുകള്‍ക്കുമേല്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഖാദറിന് 3000 വോട്ടുകളുടെ ലീഡാണുള്ളത്.
80 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിപിഎമ്മിലെ പിപി ബഷീറിനേക്കാള്‍, 10106 വോട്ടുകള്‍ക്ക് കെഎന്‍എ ഖാദര്‍ മുന്നിലാണ്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആര് നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്.
തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്.