ഫോര്‍ വീല്‍ ഡ്രൈവിന്റെ പ്രൗഢിയില്‍ ട്യൂസോണ്‍

single-img
8 October 2017

ഹ്യുണ്ടായി ടൂസോണ്‍ എസ്‌യുവിയുടെ ഫോര്‍ വീല്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. ഡീസല്‍ ഓട്ടോമാറ്റിക് ടൂസോണിന്റെ മുന്തിയ വകഭേദമായ ജിഎല്‍എസ് വകഭേദത്തിലാണ് ഫോര്‍ വീല്‍ ഡ്രൈവ് ലഭ്യമാക്കിയിരിക്കുന്നത്. ഹോണ്ട സിആര്‍വി, ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്‌യുവി 500 മോഡലുകളോടു മത്സരിക്കുന്ന ടൂസോണിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 25.19 ലക്ഷം രൂപയാണ്.

ഇതിനൊപ്പം പെട്രോള്‍ ഡീസല്‍ GL വകഭേദത്തിലെ സുരക്ഷാ സന്നാഹങ്ങളും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഫോര്‍ വീല്‍ ഡ്രൈവ് ലഭ്യമാകുക. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ CRDi എന്‍ജിനാണ് ഇതിന്റെ ഹൃദയം. 4000 ആര്‍പിഎമ്മില്‍ 182 ബിഎച്ച്പി പവറും 1750 2750 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും നല്‍കും എന്‍ജിന്‍. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ആന്റിലോക്കിങ് ബ്രേക്കിങ് സിസ്റ്റം, 6 എയര്‍ബാഗ് എന്നിവ സുരക്ഷ കൂട്ടും.

വെഹിക്കില്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഇ.എസ്.സി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സന്നാഹങ്ങളാണ് ടൂ വീല്‍ ഡ്രൈവ് ട്യൂസോണില്‍ അധികമായി ഉള്‍പ്പെടുത്തിയത്. 17.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് ട്യൂസോണിന്റെ ടൂ വീല്‍ ഡ്രൈവ് മോഡലുകളുടെ വിപണി വില.