കൊച്ചിയില്‍ കുടിച്ചു പൂസായി മെഡിക്കല്‍ ഷോപ്പില്‍ കയറി യുവതിയുടെ പരാക്രമം: ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു

single-img
8 October 2017

കൊച്ചിയില്‍ മദ്യലഹരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി യുവതിയുടെ പരാക്രമം. പാലാരിവട്ടം ബൈപ്പാസിലെ ചക്കരപ്പറമ്പിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പില്‍ കയറിയ യുവതി, കടക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

ജീവനക്കാരും യുവതിയോട് ഉടക്കിയതോടെ പരാക്രമം തുടങ്ങി. ഇതോടെ കടയിലെ ജീവനക്കാര്‍ ജീവനുംകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട് തടിച്ചുകൂടിയ നാട്ടുകാര്‍ യുവതിയെ കാറിനുള്ളില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നീട് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനിതാ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവതിയുടെ പരാക്രമമെന്ന് നാട്ടുകാര്‍ പറഞ്ഞു.