യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

single-img
7 October 2017

യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്കു തീപിടിച്ചു. ബി 1 , ബി 2 കോച്ചുകളുടെ അടിയിലാണ് തീ പടര്‍ന്നത്. പുക ശ്വസിച്ച യാത്രക്കാര്‍ ഉടന്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പുലര്‍ച്ചെ നാലുമണിക്ക് കോയമ്പത്തൂരിനും വാളയാറിനും മധ്യേ ആയിരുന്നു സംഭവം. യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. പിന്നീട് സുരക്ഷ ഉറപ്പാക്കിയ ശേഷം ഒരു മണിക്കൂര്‍ വൈകി ട്രെയിന്‍ യാത്ര തുടങ്ങി്.