സീരിയല്‍ നടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: സീരിയല്‍ നടിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ ജില്ലയില്‍ അംബലപ്പുഴ താലൂക്കില്‍ തത്തംപള്ളി ചര്‍ച്ചിന് സമീപം കായല്‍ചിറ വീട്ടില്‍ താമസം ഫ്രാന്‍സിസ് മകന് ലൗലി ഷാജി എന്ന് വിളിക്കുന്ന സെബാസ്റ്റ്യനെയാണ് (46) പോലീസ് ആലപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
2015 ജൂലൈ മുതല്‍ സീരിയല്‍ നടിയെ ആലപ്പുഴയിലുള്ള ഒരു വാടക വീട്ടിലും ലോഡ്ജിലും മാറി മാറി താമസിപ്പിച്ച് ലൈംഗികമായി പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടയില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിന്നീട് നടിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സീരിയല്‍ നടിയായ വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സീരിയല്‍ നടിയായ വീട്ടമ്മ കഴകൂട്ടം പോലീസില്‍ പരാതി നല്‍കിയത്.
ആലപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.