ചെഗുവേരയെ വിമര്‍ശിച്ച കുമ്മനത്തിന് കിടിലൻ മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് റിയാസ്
കൊച്ചി: വിപ്ലവ നക്ഷത്രം ചെഗുവേരയെ സി.പി.എം മാതൃകയാക്കുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് റിയാസ്. വംശീയഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഹിറ്റ്ലറെ മാതൃകയാക്കുന്ന ബി.ജെ.പി-ആര്.എസ്.എസ് സംഘടനകള്‍ക്ക് ചെഗുവേരയെ പോലെ ലോകം ആരാധിക്കുന്ന വിപ്ലവകാരിയുടെ പേര് പോലും പറയാന്‍ അര്ഹതയില്ലന്നായിരുന്നു റിയാസിന്റെ പ്രതികരണം.
അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച യഥാര്‍ത്ഥ പോരാളിയായ ചെഗുവേര ഞങ്ങള്‍ക്ക് ആവേശമാണെന്നും ചെഗുവേരയെ കുറിച്ച് പഠിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കുമ്മനം രാജശേഖരന് നടത്തില്ലായിരുന്നുവെന്നും റിയാസ് പറഞ്ഞു. ചെഗുവേര എന്താണെന്നും നിങ്ങള്‍ മാതൃകയാക്കുന്ന ഹിറ്റ്ലര്‍ എന്താണെന്നും ജനങ്ങള്‍ക്കറിയാമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഡി.വൈ.എഫ്.ഐ പ്രസിഡന്റ് കൂട്ടിച്ചോര്‍ത്തു.