വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയെ അയല്‍വാസികളായ യുവാക്കള്‍ ബലാത്സംഗം ചെയ്തു: പീഡിപ്പിച്ച ഒരാളുടെ ചെവി മുറിച്ചെടുത്ത് യുവതി പോലീസ് സ്റ്റേഷനിലെത്തി

single-img
6 October 2017

തന്നെ ബലാത്സംഗം ചെയ്തയാളുടെ ചെവിമുറിച്ചെടുത്ത് യുവതി പൊലീസ് സ്റ്റേഷനിലെത്തി. റൂറല്‍ എസ്.പി യശ് വീര്‍ സിംഗിന്റെ ഓഫീസിലാണ് മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തിയത്. തിങ്കളാഴ്ച്ചയായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്.

രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ അയല്‍ വാസികളായ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്കെതിരെയും ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അക്രമികളിലൊരാളുടെ ചെവി യുവതി കടിച്ചെടുത്തത്.

പോലീസില്‍ പരാതിപ്പെടരുത് എന്ന് ഭീഷണി മുഴക്കിയ പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് യുവതി മുറിച്ചെടുത്ത ചെവിയുമായി അലിഗഡ് എസ്.പി ഓഫീസിലെത്തിയത്.