16ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയാണെന്ന് ഉമ്മന്‍ചാണ്ടി

single-img
6 October 2017

കോട്ടയം: ഈ മാസം 16ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മനസ്സില്ലാ മനസ്സോടെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോട്ടയത്ത് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം തിരുനക്കര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കൊള്ളയടിക്കുകയാണ്. രാജ്യത്തെ സൗഹൃദാന്തരീക്ഷവും സൈ്വരജീവിതവും തകര്‍ന്നു. ഇതെല്ലാം കണ്ടുനില്‍ക്കാനാവില്ലെന്നും ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനിറങ്ങുമെന്നും അതിനാല്‍ ഹര്‍ത്താലിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതി സംസ്ഥാനവും കേന്ദ്രവും ഒരുപോലെ കുറക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.