ദിലീപിനെ കുത്തി പള്‍സര്‍ സുനി: ‘കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെ’

single-img
6 October 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യം കിട്ടിയ വിഷയത്തില്‍ പ്രതികരണവുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞു.

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.