നഴ്‌സറി സ്‌കൂളിനു സെക്യൂരിറ്റി ജീവനക്കാരന്‍ തീവച്ചു; നാലു കുരുന്നുകളും അധ്യാപികയും വെന്തുമരിച്ചു

single-img
6 October 2017

സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറി സ്‌കൂളിനു തീവച്ചതിനെത്തുടര്‍ന്ന് നാലു കുരുന്നുകളും അധ്യാപികയും ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു. നാലും അഞ്ചും വയസ്സുള്ള കുട്ടികളടക്കം 25ല്‍ പരം ആളുകളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് സംഭവം. ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് (50) എന്നയാള്‍ തീയിട്ട ശേഷം സ്വയം തീകൊളുത്തുകയും ചെയ്തു. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വച്ചു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.