ചരക്കുസേവന നികുതി കയറ്റുമതിയെ ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
6 October 2017

ചരക്കുസേവന നികുതി കയറ്റുമതിയെ ബാധിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു പരിഹരിക്കാന്‍ സമയമെടുക്കും. ചെറുകിട വ്യവസായ മേഖലയും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ജിഎസ്ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമകാത്തതാണ് പ്രതിസന്ധിക്ക് പ്രധാനകാരണമെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്ധനവില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.