ദോക്‌ലാമില്‍ വീണ്ടും പ്രകോപനവുമായി ചൈന

single-img
6 October 2017

ദോക്‌ലാമില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് നേരത്തെ റോഡുപണിയാന്‍ ശ്രമിച്ച അതേ സ്ഥലത്ത് ചൈന വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇന്ത്യ ഭൂട്ടാന്‍ ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ഈ മേഖലയില്‍ ഇത് രണ്ടാം തവണയാണ് ചൈനയുടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ജാഗ്രത പാലിക്കുന്നുണ്ട്

നേരത്തെ ദോക്‌ലാം പ്രദേശത്ത് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ചൈനയുടെ റോഡ് നിര്‍മാണം തടയാന്‍ ജൂണ്‍ മധ്യത്തോടെ ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. 73 ദിവസത്തോളമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നത്.