തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍പണിമുടക്ക് നടത്തുന്നു

single-img
6 October 2017

കുന്നംകുളത്ത് കൗണ്‍സിലര്‍മാര്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍പണിമുടക്ക് നടത്തുന്നു. നാനൂറോളം ബസുകളാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. തൃശൂര്‍, ഗുരുവായൂര്‍ , കുന്നംകുളം റൂട്ടിലും ബസ് പണിമുടക്ക് തുടരുകയാണ്.

ബസ് ജീവനക്കാരെ മര്‍ദ്ദിച്ച കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുക്കണമെന്നാണ് ബസ് തൊഴിലാളികളുടെ ആവശ്യം. കോഴിക്കോട്ടേയ്ക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന പരാതിയിലാണ് കുന്നംകുളത്തെ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ടത്. തുടര്‍ന്ന് ബസ് ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.