അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു

single-img
6 October 2017

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. ആറ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.

വ്യോമസേനയുടെ എംഐ–17 വി5 ഹെലികോപ്റ്ററാണ് രാവിലെ ആറുമണിയോടെ തകര്‍ന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വ്യോമ സേന രൂപം നല്‍കി.