കര്‍ണാടകയില്‍ വാഹനാപകടത്തില്‍ 4 മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

single-img
6 October 2017

കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് എം.ബി.ബി.എസ് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്, വെല്ലൂര്‍ VITU കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ജോയിദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

ബെംഗളുരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

റോഡിലെ ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.