ചാലക്കുടി കൊലപാതകം: അഡ്വ.സിപി. ഉദയഭാനുവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
5 October 2017

ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന തെളിവെന്ന് പൊലീസ് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ആരോപണവിധേയനായ അഭിഭാഷകന്‍ സി.പി.ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രാജീവിന്റെ വീട്ടിലെ ക്യാമറയില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.