കെപിസിസി പുന:സംഘടനാ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍

single-img
4 October 2017

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഭാരവാഹി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുളളതല്ല.

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് കേരളം അയച്ച പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ എന്നിവരോട് ഡല്‍ഹിയിലെത്താന്‍ തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.