വില്ലെടുത്തതോടെ വില്ല് ഒടിഞ്ഞു;ഒടുവില്‍ അമ്പെറിഞ്ഞു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാവണനെ അന്പെയ്തു വീഴ്ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം പാളി. ഒടുവില്‍ ജാവലില്‍ ത്രോ പോലെ അമ്പെറിഞ്ഞ് രാവണനെ എറിഞ്ഞുവീഴ്ത്തി.ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ചെങ്കോട്ട ഗ്രൗണ്ടില്‍നടന്ന ചടങ്ങിലായിരുന്നു നാടകീയ രംഗങ്ങള്‍.
തൊട്ടുമുന്പില് സ്ഥാപിച്ചിരുന്ന രാവണന്റെ കോലത്തിലേക്ക് അന്പെയ്തു കത്തിക്കുന്നതായിരുന്നു ചടങ്ങ്. എന്നാല്‍ മോദി വില്ലെടുത്തതോടെ വില്ല് ഒടിയുകയായിരുന്നു.രാഷ്ട്രപതി രാംനാഥ് കോവിന്ദും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും മോദിക്കൊപ്പമുണ്ടായിരുന്നു. രാവണനുമേല്‍ ശ്രീരാമന് നേടിയ വിജയത്തിന്റെ ഓര്മ പുതുക്കാനാണ് ദസറ ആഘോഷിക്കുന്നത്.
നേരത്തെ, വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചു രാംലീല മൈതാനത്ത് ഒരുക്കിയിരുന്ന രാവണക്കോലം പ്രധാനമന്ത്രിയെത്തുന്നതിനു തൊട്ടുമുന്‍പ് നിലംപതിച്ചിരുന്നു. 90 അടി ഉയരമുള്ള കോലമാണു തകര്‍ന്നു വീണത്.
അതേസമയം മോഡിയുടെ വില്ലൊടിഞ്ഞ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണു.ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമും വീഡിയോ ഏറ്റെടുത്തിട്ടൂണ്ട്.മോഡിയുടെ വ്യാജ വികസന വാഗ്ദാനങ്ങളെ പരിഹസിക്കാനാണു കോണ്‍ഗ്രസ് വീഡിയോ ഉപയോഗിക്കുന്നത്.
VIDEO- और प्रधानमंत्री मोदी का धनुष टूट गया, हाथ से फेंकने को हुए मजबूर. लोगों ने वीडियो वायरल कर ऐसे ली चुटकी
Posted by जनता का रिपोर्टर on Saturday, September 30, 2017