ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കുമ്മനം: ‘അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് പരമാര്‍ത്ഥമാണ്’
30 September 2017
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് പരമാര്ത്ഥമാണെന്ന് കുമ്മനം പറഞ്ഞു.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തില്‍ വിവാദമാക്കേണ്ടതായി ഒന്നുമില്ല. നികുതിയിലെ പണം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാമെന്നും കുമ്മനം പറഞ്ഞു. നേരത്തെ, പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് കണ്ണന്താനം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു