കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം

single-img
28 September 2017

തിരുവനന്തപുരം: കേരള സർവകലാശാല യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.എെയ്‌ക്ക് മികച്ച വിജയം. 64 കോളേജുകളിൽ 60ലും എസ്.എഫ്.എെ നേടി. 16 കോളേജുകളിൽ എതിരില്ലാതെയാണ് എസ്.എഫ്.എെ തിരഞ്ഞടുക്കപ്പെട്ടത്.

മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ചരിത്രത്തിലാദ്യമായി പളളിപ്പുറം എന്‍എസ്എസ് കോളേജ്, എബിവിപിയുടെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു. ഐഎച്ച്ആര്‍ഡി കോളേജ് കാര്‍ത്തികപ്പള്ളി, ഇക്ബാല്‍ കോളേജ്, കാവിയോട് ബിഎഡ് കോളേജ് എന്നിവ കെഎസ്‌യുവിന്റെ കയ്യില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.