കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മാണം ഉടനുണ്ടാകില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ്: വിജ്ഞാപനം നീട്ടാന്‍ ധാരണയായി

single-img
28 September 2017

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മാണം ഉടനുണ്ടാകില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. സിപിഎം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരുടെ എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മ്മിക്കുന്നതിനുള്ള വിജ്ഞാപനം നീട്ടാന്‍ ധാരണയായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയിലാണ് ബൈപാസ് നിര്‍മ്മാണത്തില്‍ സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം നീട്ടാന്‍ ധാരണയായത്.

സമവായമായതിന് ശേഷം മാത്രമേ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള സാധ്യതയും പരിശോധിക്കും.

സമരം 18 ദിവസങ്ങള്‍ പിന്നിടുന്ന ഘട്ടത്തിലാണ് മന്ത്രി ജി സുധാകരന്‍ സമര സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. അതേസമയം സമരം താല്‍കാലികമായി അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചു.