യൂസഫലി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്

single-img
27 September 2017

അബുദാബി: അന്താരാഷ്ട്ര റിസര്‍ച്ച് ഏജന്‍സിയായ ഹാരൂണ്‍ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ മലയാളിയായി ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി ഇടം പിടിച്ചു. 31900 കോടി ഇന്ത്യന്‍ രൂപയാണ് യൂസഫലിയുടെ ആസ്തി.

അതിസമ്പന്നരായ എന്‍.ആര്‍.ഐക്കാരുടെ പട്ടികയിലും യൂസഫലി രണ്ടാം സ്ഥാനത്തുണ്ട്. ലക്ഷ്മി മിത്തലാണ് ഒന്നാമത്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്.

257,900 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം ദിലീപ് സംഘ്വിക്കും എല്‍.എന്‍.മിത്തലിനുമാണ്.