ബാങ്ക് ഇടപാടുകള്‍ ഇന്നു നടത്തിയില്ലെങ്കില്‍ വലയും: നാളെ മുതല്‍ നാലു ദിവസത്തേക്ക് ബാങ്കില്ല
27 September 2017
ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ഇന്നു തന്നെ നടത്തിയില്ലെങ്കില്‍ വലയും. നാളെ മുതല്‍ നാലു ദിവസത്തേക്ക് ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയാണ്.
സെപ്റ്റംബര്‍ 29 മുതല്‍ മഹാനവമി, വിജയദശമി അവധിക്കു പുറമെ ഞായറാഴ്ചയും കഴിഞ്ഞെത്തുന്നത് ഗാന്ധി ജയന്തി കൂടെ ആയതോടെയാണ് ബാങ്കുകള്‍ കൂട്ട അവധിയിലേയ്ക്ക് കടക്കുന്നത്.