പെയിന്റ് ചെയ്യാനെത്തിയയാള്‍ 10 വയസ്സുകാരിയെ കടന്നുപിടിച്ചു: സിസിടിവിയില്‍ പ്രതി കുടുങ്ങി

single-img
27 September 2017

10 വയസ്സുകാരിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടം പെയിന്റ് ചെയ്യാനെത്തിയ തൊഴിലാളിയാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.

വീടിനു സമീപത്ത് നിന്ന് സൈക്കിളില്‍ കയറിയ പെണ്‍കുട്ടിയുടെ നേരെ പെട്ടെന്നൊരാള്‍ നടന്നടുക്കുകയായിരുന്നു. പെണ്‍കുട്ടി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് കടന്നു പിടിച്ചു. മറ്റൊരാള്‍ ഈ കാഴ്ച്ച കണ്ടു നില്‍ക്കുന്നതും സിസിടിവിയില്‍ കാണാം. ഇയാളെയും പോലീസ് അറസ്റ്റു ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സിസിടിവി ഫൂട്ടേജുമായി സമീപിച്ച ഉടന്‍ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭോപ്പാലില്‍ നിന്ന് 300 കി.മി അകലെയുള്ള ശിവപുരിയിലാണ് സംഭവം. രാജ്യത്ത് കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലാത്ത സംസ്ഥാനങ്ങളില്‍ മുന്നിലാണ് മധ്യപ്രദേശിന്റെ സ്ഥാനം.